കൊച്ചി: മുതിർന്ന പത്രപ്രവർത്തകനും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ കലക്ടറായി നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
ഇത് ജനങ്ങളോടും നിയമത്തോടും ധാർമ്മികതയോടുമുള്ള വെല്ലുവിളിയാണ്. ബഷീറിന്റെ കുടുംബത്തിന്നും കേരള ജനതക്കും മുഖ്യമന്ത്രി നൽകിയ ഉറപ്പാണിവിടെ ലംഘിക്കപ്പെട്ടിട്ടുള്ളത്.
സർക്കാർ എത്രയും പെട്ടെന്ന് ഈ നിയമനം റദ്ദ് ചെയ്യുകയും വധശ്രമത്തിന് അർഹമായ ശിക്ഷ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.