ഫലവൃക്ഷത്തൈ വിതരണം
മാവൂർ:
ഹരിതവത്കരണത്തിൻ്റെ ഭാഗമായി മാവൂർ ടൗൺ റസിഡൻസ് അസോസിയേഷൻ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
പച്ചപ്പ് ' എന്ന പേരിൽ നടത്തിയ പരിപാടി മാവൂർ കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് ഉദ്ഘാടനം ചെയ്തു. ഡോ. സുബൈദ, അബ്ദുറഹ്മാൻ കണ്ണാറെ എന്നിവർ ഏറ്റുവാങ്ങി. മാതളം, കറിവേപ്പില, ഞാവൽ , ചെറുനാരങ്ങ , സീതപ്പഴം, കൊടം പുളി, പേരക്ക തുടങ്ങിയ വിവിധതരത്തിലുള്ള ഫല വൃക്ഷ തൈകളും ഔഷധ തൈകളുമാണ് വിതരണം ചെയ്തത്. മാവൂർ ടൗൺ റസിഡൻസ് അസോസിയേഷൻ അസോസിയേഷൻ പ്രസിഡൻറ് കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. അഷ്റഫ്, സൈക്ക സലീം, ചെറുതൊടി സലിം, വനിതാ വിങ് സെക്രട്ടറി ഫൗസിയ കനവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ റഹീം പൂളക്കോട് സ്വാഗതവും ടി. മഹറൂഫ് അലി നന്ദിയും പറഞ്ഞു.