കനത്ത മഴയിൽ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു
കിഴക്കോത്ത് :
കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കിഴക്കോത്ത് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഒതയോത്ത് പുറായിൽ പൊയിലങ്ങൽ ഉമ്മറിന്റെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. അൾമറയടക്കമാണ് താഴ്ന്നു പോയത്. പത്ത് വർഷത്തോളം പഴക്കമുള്ള കിണർ ആണിത്. ഇന്ന് രാവിലെ ഏഴു മണിയോടെ കിണറിനു ചുറ്റും വിള്ളൽ വീണു കിണർ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് ഉമ്മർ പറഞ്ഞു. പന്ത്രണ്ടു കോൽ താഴമുള്ള കിണർ ആയിരുന്നു. ഭീമമായ നഷ്ടം കണക്കാക്കുന്നു.