വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്ര - സ്വീകരണ കമ്മിറ്റി രൂപീകരിച്ചു.
കുന്ദമംഗലം :
കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമൽ നയിക്കുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്രയുടെ കുന്ദമംഗലം മണ്ഡലം സ്വീകരണ കമ്മിറ്റി രൂപീകരണം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല വൈസ് പ്രസിഡൻ്റ് സജീർ ടി സി അധ്യക്ഷതയിൽ നടന്നു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക,ജില്ലയിലെ മുഴുവൻ ഗവ. ഹൈസ്കൂളുകളും ഹയർ സെക്കന്ററിയായി ഉയർത്തുക, നിലവിലെ ഗവ. കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുക, മാവൂർ ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന പ്രക്ഷോഭ യാത്രക്ക് ജൂലൈ 27 വ്യാഴം 2 മണിക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകും. ചെയർമാൻ - സിറാജുദ്ദീൻ ഇബ്നു ഹംസ (പ്രസിഡണ്ട്,വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം) കണവീനർ - മുസ്‌ലിഹ് പെരിങ്ങോളം (കൺവീനർ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കുന്ദമംഗലം മണ്ഡലം),
വകുപ്പ് കൺവീനർമാർ-
പ്രതിനിധി : ഇ സി റസാഖ്, റൻതീസ് കുന്നമംഗലം. പ്രചരണം : അനീസ് മുണ്ടോട്ട്, മുഫീദ് കുറ്റിക്കാട്ടൂർ. റിഫ്രഷ്മെൻ്റ് : സലീം മേലെടത്, ലിയാകത്തത് അലി, നൂറുദ്ദീൻ. മീഡിയ: ദാനിഷ് എന്നിവരെ തെരെഞ്ഞെടുത്തു.