ബക്രീദ് ആഘോഷം എം ഇ എസ് രാജ സ്കൂളിൽ
കളൻതോട്:
എം.ഇ.എസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച്
വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
ഇസ്ലാമിക് ക്ലബ്ബും സ്കൂൾ സി.സി.എ യും സംയുക്തമായി സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ മിസ്റ്റർ രമേഷ് കുമാർ സി.എസ് നിർവ്വഹിച്ചു.തുടർന്ന് നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറം പകർന്നു.
വിദ്യാർത്ഥികൾക്കായി ,കാലിഗ്രാഫി, മൈലാഞ്ചി അണിയിക്കൽ (മെഹന്ദി) , അദാൻ ഉൾപ്പെടെയുള്ള വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. കാലിഗ്രാഫിയിൽ വിവിധ കാറ്റഗറികളിലായി ഫാത്തിമ റീം , സൽഹ ഫാത്തിമ, ഇഷ ഫാത്തിമ, ,ഫാത്തിമത്തുൽ ഷഹിയ, റിയ ഫാത്തിമ , ജബീൻ ഫാത്തിമ, ഫാത്തിമ സൂരിയ്യ എന്നിവരും
അദാൻ മത്സരത്തിൽ ഇഹ്സാൻ അഹമ്മദ്, ഹാദി മുഹമ്മദ്, റസി ൻഅലി മുഹമ്മദ് , നിദാൽ കബീർ, മുഹമ്മദ് റൈഹാൻ, അസം ഷബീർ എന്നിവരും
മെഹന്ദി മത്സരത്തിൽ ഫാത്തിമ അമൽ, ഇഷ സൈൻ, മിഹ്റ കെ.സി ,ഗരിമ ബൊഗാട്ടി, റിയ ഫാത്തിമ, ആമിന ശൈഖ എന്നിവരും വിജയികളായി.
ഹെഡ്മാസ്റ്റർ കേശവൻ പി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജസ്ന എ, അബ്ദുൽ ജബ്ബാർ , മുഹമ്മദ് ഷബീർ, ഷറഫുദ്ദീൻ, ബിനു മുക്കം, സജീവൻ ചാരുകേശി,രോഷ്നി എന്നിവർ നേതൃത്വം നൽകി.
മിഹ്റ കെ.സി സ്വാഗതവും മുഹമ്മദ് അമൻ നന്ദിയും പറഞ്ഞു.