ചാന്ദ്രദിനം ആചരിച്ചു
പന്നിക്കോട് എ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണം പി.ടി.എ പ്രസിഡണ്ട് സി.ഹരീഷ് ഉൽഘാടനം ചെയ്തു.വി.പി ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, റോക്കറ്റ് വിക്ഷേപണം, മാഗസിൻ നിർമാണം, ചന്ദ്ര മനുഷ്യനായുള്ള അഭിമുഖം, നാടകം എന്നിവയും വിവിധ മേഖലകളിൽ വിജയ്ച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു, എം.പി.ടി.എ ചെയർപേഴ്സൺ റസീന മജീദ്, അധ്യാപകരായ പി കെ ഹഖീം മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ രമ്യ ടീച്ചർ, സവ്യ ടീച്ചർ, സജിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി