വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപകദിനാചരണം
മാവൂർ:
സ്ഥാപക ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ സംഗമം നടത്തി. എൻ.പി. ഷിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെൽഫെയർ പാർട്ടി മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. ഷമീർ സംസാരിച്ചു. ഷിംന ലത്തീഫ് സ്വാഗതവും സുലയ്യ സാദിഖ് നന്ദിയും പറഞ്ഞു.