Peruvayal News

Peruvayal News

സലഫി മദ്രസ്സയിൽ സാഹിത്യ സദസ്സ് ആരംഭിച്ചു.

സലഫി മദ്രസ്സയിൽ സാഹിത്യ സദസ്സ് ആരംഭിച്ചു.
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കന്ററി മദ്രസ്സയിൽ രണ്ടാഴ്ച കൂടുമ്പോൾ സാഹിത്യ സദസ്സ് നടത്തി വിദ്യാർത്ഥികളിലെ സർഗ്ഗ വാസനകളെ പോഷിപ്പിക്കുന്നതാണ്.വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാസികയും ഒരു പ്രിന്റെഡ് ബുള്ളറ്റിനും പ്രസിദ്ധപ്പെടുത്തുന്നതാണ്.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ശാസ്ത്രീയമാക്കുന്നതാണ്. സാഹിത്യ സദസ്സിൽ സദർ മുദരിസ് പി. അബ്ദുറഹിമാൻ സലഫി അധ്യക്ഷനായി. ഹബീബുറഹ്‌മാൻ കെ ടി,നുഹ മറിയം പി സി,കാരാട്ട് മുഹമ്മദ് മാസ്റ്റർ,ഹാഫിസ് ഗുൽഫറാസ് മുഹമ്മദ്‌, നിഹ്‌ല പി, ഖൈറുന്നിസ കെ, സുബൈദ എ പി,ഖാദിമുൽ ഇസ്‌ലാം സംഘം സെക്രട്ടറി പി സി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
സാഹിത്യ സമാജം സെക്രട്ടറിയായി കെ മുഹമ്മദ് ബാസിമിനെ തെരഞ്ഞെടുത്തു. ഷെഫിൻ നസീർ എൻ കെ, റയ ഷെഫ്റിൻ കെ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.ട്രെഷറർ പി വി നബ മെഹ്നാസ് ആണ്.മാഗസിൻ എഡിറ്ററായി എൻ കെ നഹ്ശലിനെ തെരഞ്ഞെടുത്തു. ആയിഷ അശ്ഫിറ വി, നുഹ മർയം പി സി എന്നിവരാണ് സബ് എഡിറ്റർമാർ.
Don't Miss
© all rights reserved and made with by pkv24live