ഒരു റോഡ് പണിയും, നാട്ടുകാരും.
നാട്ടുകാർ റോഡ് നന്നാക്കുന്ന രംഗമാണ്, ഇന്ന് കൊടിയത്തൂർ കോട്ടമ്മൽ ചെന്നപ്പോൾ കണ്ടത്.
മണാശ്ശേരി -കൊടിയത്തൂർ --ചെറുവാടി റോഡിന്ന് നല്ലൊരു സംഖ്യ സർക്കാർ വകയിരുത്തിയിട്ടുണ്ട്. പണി നടക്കുന്നുമുണ്ട്. മണാശ്ശേരി --പുൽപറമ്പ്,,--ചെന്നമംഗല്ലൂർ ഭാഗത്ത് റോഡ് ഉയർത്തൽ പണികൾ നടക്കുന്നു. കൊടിയത്തൂർ ഭാഗത്ത് റോഡിന്റെ വശത്തു കൂടി വെള്ളം ഒഴുകി പോവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
പണികളൊക്കെ സാവധാനമാണ് നടക്കുന്നത്. പണിയുടെ ഈ ഇഴഞ്ഞു പോക്ക് കണ്ടപ്പോൾ ഒരു കാരണവരോട് ചോദിച്ചപ്പോൾ, അയാളുടെ മറുപടി ഇപ്രകാരമായിരുന്നു :കരാറുകാരന്ന് പൊതു മരാമത്ത് വകുപ്പ് നിശ്‌ചയിച്ചു കൊടുത്ത സമയം കൊണ്ട് പണി തീർത്താൽ മതിയല്ലോ. അപ്പോൾ അത്രയും കാലം റോഡിലൂടെ പോകുന്നവർ ദുരിതം അനുഭവിക്കണം, അല്ലേ, ഒരു പണി ഒരു കരരുകാരൻ ഏറ്റെടുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അത് പൂർത്തീകരിക്കുകയാണ് വേണ്ടത്. നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്ഥാപനത്തിലെ അധികാരികൾ കരാരുകാരനിലും ഉത്തരവാദപ്പെട്ട എഞ്ചിനീയർമാരിലും സർക്കാരിലും സമ്മർദം ചെലുത്തണം. ഫലം കാണും തീർച്ച.
എന്തും സഹിക്കാനുള്ള മനസ്സുമായി നാട്ടുകാർ നടക്കരുത്
റോഡ് പണി വേഗത്തിലാക്കാനുള്ള ശ്രമം നടത്തണം.നല്ല കാര്യത്തിലേക്കുള്ള ഒറ്റക്കെട്ടായുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലേക്കെത്തിക്കും.
നമുക്ക് ഒന്നായി നമ്മുടെ നാടിന്റെ കാവലാളുകളാവാം.