രാജാ സാഹിത്യ ക്ലബ്ബ്:
ബിബ്ലിയോഫിലെ 2022, ഉദ്ഘാടനം
കളൻതോട്:
എം ഇ എസ് രാജ റെസിഡൻഷ്യൽ സ്കൂൾ സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം വിവിധ പരിപാടികളോടെ സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി കോളേജ് പ്രൊഫസർ (Rtd) ജോൺ സി മാത്യു നിർവഹിച്ചു. വിദ്യാർത്ഥി റിൻത ഫെമിന്റെ ഇംഗ്ലീഷ് പദ്ധ്യാവതരണവും , മുഹമ്മദ് റൈഹാൻ ൻ്റെ ഗാനാലാപനവും പരിപാടിയിൽ ശ്രദ്ധ ആകർഷിച്ചു . തുടർന്ന് നടന്ന ഇംഗ്ലീഷ് പദ്യാവതരണ മത്സരം: ' പെട്രികോർ' ൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
ഹെഡ്മാസ്റ്റർ കേശവൻ പി ചടങ്ങിൽ അധ്യക്ഷനായി. സെക്കൻഡറി സെക്ഷൻ ഹെഡ് ഫിറോസ് ചടങ്ങിന് ആശംസയ ർപ്പിച്ചു. ബിനു മുക്കം, സജീവൻ ചാരുകേശി, മുഹമ്മദ് ഗനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മിസ്റ്റർ വിൽസൺ സ്വാഗതവും, ലീന ഹസ്സൂൺ നന്ദിയും പറഞ്ഞു
ഫോട്ടോ:എം ഇ എസ് രാജ പ്രസിഡൻഷ്യൽ സ്കൂൾ സാഹിത്യ ക്ലബ്ബിൻറെ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി കോളേജ് പ്രൊഫസർ (Rtd) ജോൺ സി മാത്യു നിർവ്വഹിക്കുന്നു.