മെമ്പർഷിപ്പ് വിതരണോദ്ഘാടനവും ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണവും നടത്തി
പെരുമണ്ണ :
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനവും കെ.പി.പി.എച്ച് എ ആചാര്യൻ ടി.കെ.കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണവും നടത്തി. അറത്തിൽ പറമ്പ എ.എം.എൽ.പി.സ്കൂളിൽ വച്ചു നടന്ന പരിപാടി കെ.പി.പി.എച്ച് എ മുൻ സംസ്ഥാന കൗൺസിലർ ശ്രീ.മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റൂറൽ സബ് ജില്ലാ പ്രസിഡൻറ് എം.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.സുഗന്ധി, ലിസി.പി.ജെ., പ്രീതി.പി., ധന്യ എം.കെ., റജുല, അനിതകുമാരി, എന്നീ പ്രധാനാധ്യാപകർ സംസാരിച്ചു. കെ.പി.പി.എച്ച്.എ.റൂറൽ ഉപജില്ലാ സെക്രട്ടറി.പി.പി ഷീജ സ്വാഗതവും ട്രഷറർ പി.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.