പാറക്കുളം യുവജന വായനശാല & ആർട്സ് ക്ലബ്ബ് സ്ഥപക നേതാക്കളായ വിസി ഗോപാലൻ, ടി ഭാസ്കരൻ മാസ്റ്റർ, ടി ശ്രീധരൻ എന്നിവരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെ അനുസ്മരിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു. ടി.സജീവന്റെ അധ്യക്ഷതയിൽ വായനശാലയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത ഉദ്ഘാടനം ചെയ്തു. വി പി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ധനരാജ് സ്വാഗതം പറഞ്ഞു. , ശ്യാമള പറശ്ശേരി ,ഇ രമണി, കെ.പ്രദീപ്കുമാർ , സി.എം സുന്ദരൻ, രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.