Peruvayal News

Peruvayal News

എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്‌.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, മലയാള മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് ജയൻ മേനോൻ, കവിയും സാഹിത്യകാരനും നാടകകൃത്തുമായ ബേപ്പൂർ മുരളീധരപണിക്കർ, ഹ്യൂമൻറൈറ്റ്സ് ഫൗണ്ടേഷൻസ് (ഡൽഹി) നാഷണൽ വൈസ്ചെയർമാനും കണ്ണൂരിലെ എയറോസിസ് കോളേജ് എം.ഡി.യുമായ ഡോക്ടർ ഷാഹുൽ ഹമീദ് എന്നിവർ പ്രതിഭാ പുരസ്കാരങ്ങൾക്ക് അർഹരായി.
ശാന്താ രാമചന്ദ്ര രചിച്ച  'കുഞ്ഞുകൈയും കുഞ്ഞുരുളയും' മികച്ച നോവലായി തിരഞ്ഞെടുത്തു.

11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2022 സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി എ.കെ.ശശീന്ദ്രൻ, മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, എസ്.കെ.പൊറ്റെക്കാട്ടിന്റെ മക്കളായ ജ്യോതീന്ദ്രൻ പൊറ്റെക്കാട്ട്, സുമിത്ര ജയപ്രകാശ്, ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആർ.നാഥൻ എന്നിവർ സമ്മാനിക്കുമെന്ന്
ജൂറി ചെയർമാൻ ചലച്ചിത്ര സംവിധായകൻ സമദ് മങ്കട, സ്വാഗതസംഘം ചെയർമാൻ എം.വി.കുഞ്ഞാമു, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ് എന്നിവർ അറിയിച്ചു.

_റഹിം പൂവാട്ടുപറമ്പ്
(ജനറൽ കൺവീനർ)
ജ്ഞാനപീഠം പുരസ്കാര ജേതാവ്
എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദി.
കോഴിക്കോട്.

എസ്.കെ.പൊറ്റെക്കാട്ട് വിടപറഞ്ഞിട്ട് 40 വർഷമാവുകയാണ്
Don't Miss
© all rights reserved and made with by pkv24live