സ്കോളർഷിപ്പ് വിതരണവും കുടുംബ സംഗമവും
മാവൂർ:
മാവൂർ ഏരിയ പ്രവാസി സംഘത്തിൻ്റെ (ദമ്മാം ) ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും കുടുംബ സംഗമവും നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യുകയും സ്കോളർഷിപ്പുകൾ വിതരണം നിർവ്വഹിക്കുകയും ചെയ്തു. പ്രസിഡണ്ട്
സഹൽ സലീം അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോലയിൽ മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് എടുക്കുകയും ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ ,ഉമ്മർ മാസ്റ്റർ
മുഖ്യ രക്ഷാധികാരി മുഹമ്മദ് വളപ്പിൽ, വിവിധ പ്രവാസി സംഘങ്ങളിലെ പ്രതിനിധികളായ
വിച്ചാവ മാവൂർ, ശമീർ ടി.എം, അജ്മൽ മാവൂർ, മുൻ രക്ഷാധികാരി
മുഹമ്മദാലി,അഷ്റഫ് അബു സുൽത്താൻ , സമദ് മാവൂർ ,ബഷീർ ബാബു കൂളിമാട്, നൗഷാദ് പി.എം, ഹംസ എറക്കോടൻഎന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി നവാസ് കൊളശ്ശേരി സ്വാഗതവും
വർക്കിംഗ് സെക്രട്ടറി ജൈസൽ പി.കെ നന്ദിയും പറഞ്ഞു.
തുടർന്ന് കരീം മാവൂരിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.