Peruvayal News

Peruvayal News

മാവൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു....

മുസ്ലിം ലീഗ്  ഉന്നത വിജയികളെ ആദരിച്ചു.
മാവൂർ: 
മാവൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി  പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ  പരിപാടി ഉദ്ഘാടനം ചെയ്യുകയും ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. പ്രസിഡണ്ട് പി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ കെ അലി ഹസ്സൻ, വി കെ റസാക്ക്, എം ഇസ്മാഈൽ മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ, തേനുങ്ങൽ അഹമ്മദ് കുട്ടി, പഞ്ചായത്ത് അംഗം  എം.പി കരീം, ഖദീജ കരീം, സി കെ അബ്ദുല്ലത്തീഫ് (കെ.എം.സി.സി ) എന്നിവർ സംസാരിച്ചു.

മുസ്ലിം ലീഗ് സെക്രട്ടറി മുനീർ അമ്പലപ്പാലി സ്വാഗതവും ഹാഷിർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live