Peruvayal News

Peruvayal News

സലഫി മദ്രസയിൽ ഡയറി പ്രസിദ്ധപ്പെടുത്തി...

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസ്സയിൽ പരിഷ്കരിച്ച ഡയറി പ്രകാശനം ചെയ്തു. മദ്രസ്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡയറിയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. നമസ്കാരം നിർവഹിച്ച കാര്യവും ഖുർആൻ പാരായണം ചെയ്തതും മനപാഠമാക്കിയതും ഡയറിയിൽ രക്ഷിതാക്കൾ രേഖപ്പെടുത്തണം. മദ്രസ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
പി ടി എ പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫിക്ക് ഡയറി നൽകി പ്രകാശനം ചെയ്തു. ഖാദിമുൽ ഇസ്‌ലാം സംഘം സെക്രട്ടറി പി സി അബ്ദുറഹിമാൻ,ഹബീബുറഹ്‌മാൻ സുല്ലമി കാരാട്ട് മുഹമ്മദ് മാസ്റ്റർ, തസ്‌നി ബാനു കെ സി, ഖൈറുന്നിസ കെ, സുബൈദ എ പി, നിഹ്‌ല പി എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live