പെരുവയൽ:
കേരള സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയുംനാളികേര സംഭരണത്തിലെ അപാകതകൾക്കെതിരെയും, ഭൂ നികുതി കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയും കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.KPCC മുൻ ജനറൽ സെക്രട്ടറി എൻ -സുബ്രമണ്യൻ ഉൽഘാടനം നിർവ്വഹിച്ചു.വി.എം.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ല വൈസ് പ്രസിഡണ്ട് എം.കെ.അനീഷ്, നിയോജക മണ്ഡലം പ്രസിഡണ്ട് സി.എം.സദാശിവൻ, കുറ്റിക്കാട്ടൂർ മണ്ഡലം കോൺ: പ്രസിഡണ്ട് അനീഷ് പാലാട്ട്, T.പത്മാക്ഷൻ, രവികുമാർ പനോളി, ഇ.രാമചന്ദ്രൻ ,പ്രദീപൻ അരീക്കൽ, ഇ.മുഹമത് കുഞ്ഞി, സുബിത തോട്ടാഞ്ചേരി ,കെ - സുധാകരൻ, വി -സെബിൻ, സജീവൻ കല്ലങ്കണ്ടി, കെ-രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.