വിഖ്യാത ഹിന്ദി സാഹിത്യ സാമ്രാട്ട് പ്രേംചന്ദ് സ്മരണയിൽ ജി.എച്ച്.എസ്.എസ് വാഴക്കാട്
ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഹിന്ദി ക്ലബ് മെഹ്ഫിലിൻ്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആധുനിക ഹിന്ദി കഥകളുടെ പിതാമഹനും വ്യഖ്യാത എഴുത്തുകാരനുമായ പ്രേം ചന്ദിൻ്റെ ജയന്തി ആഘോഷിച്ചു.പ്രേം ചന്ദ് ജയന്തിയുടെ ഭാഗമായി ഹിന്ദി കഥാരചനാ മത്സരം, പ്രേം ചന്ദ് രചനകളെ കേന്ദ്രീകരിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം, പ്രേം ചന്ദ് ചിത്രരചനാ മത്സരം, കഥകളുടെ വീഡിയോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി.ദൈന്യത കലർന്ന മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ ആഖ്യാനങ്ങളും ഒരു കാലഘട്ടത്തിന്റെ ഗ്രാമീണ ജീവിത സ്പന്ദനങ്ങളും തൻ്റെ കഥകളിലൂടെ വരച്ചിട്ട പ്രേംചന്ദിനെ കുട്ടികൾക്ക് ആഴത്തിലറിയാൻ പ്രസ്തുത പരിപാടികളിലൂടെ സാധിച്ചു . അതോടൊപ്പം മത്സരങ്ങൾക്ക് ശേഷം മത്സരാർത്ഥികളുടെ സൃഷ്ടികളുടെ പ്രദർശനം സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ പ്രിൻസി, ഷബീർ എം.ഐ,ബിജു , നഫീസ എം,ഉഷ എം.എം എന്നിവർ നേതൃത്വം നൽകി.