Peruvayal News

Peruvayal News

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ സെലക്ഷന് തുടക്കം കുറിച്ചു.

ഫുട്ബോൾ സെലക്ഷൻ ആരംഭിച്ചു

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ സെലക്ഷന് ഇന്ന് തുടക്കം കുറിച്ചു.

അഞ്ചു മുതൽ പത്ത് വരെ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇന്ന് സെലക്ഷൻ ആരംഭിച്ചിട്ടുള്ളത്.
ഫുട്ബോൾ തലത്തിൽ തന്റേതായ കായിക മികവു പുലർത്തുന്ന വിദ്യാർത്ഥികളെ സ്കൂൾ ടീമിലേക്ക് തെരഞ്ഞെടുക്കുകയും അവർക്ക് പ്രത്യേകം ഫുട്ബോൾ കോച്ചിങ്ങും നൽകും.
തുടർന്നും പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചാൽ ഉടൻതന്നെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കും ഫുട്ബോൾ സെലക്ഷൻ തുടങ്ങുന്നതാണ്. ഫുട്ബോൾ തലത്തിൽ നല്ല മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഹെഡ്മാസ്റ്റർ വികെ ഫൈസൽ ഉദ്ഘാടനവും സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, കായിക അധ്യാപകനായ സി ടി ഇല്യാസ് , ഓഫീസ് സൂപ്രണ്ട് എൻ എം അസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live