റോഡിലെ കുണ്ടും കുഴിയും, വെള്ളക്കെട്ട് ദുരിതവും പേറി പതിനഞ്ച് വർഷത്തോളമായി ദുരിത ജീവിതം നയിക്കുകയാണ് കൊണാറമ്പ് നിവാസികൾ.
മാവൂർ :
കല്ലേരി ചെട്ടി കടവ് റോഡിലെ വെള്ളക്കെട്ടു ദുരിതവും പേറി കൊണറമ്പ് നിവാസികൾ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ദുരിദത്തിലാണ് . റോഡിൻ്റെ ശോചനിയാവസ്ഥയെ കുറിച്ചു സ്ഥലം എം എൽ എയടക്കമുള്ളവരോട്
പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് ഇവിടെത്തുകാർ. സ്വകാര്യ ബസ്സുകളെടക്കം നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന റൂട്ടാണിത്. ഈ റോഡ് നിറയെ കുണ്ടു കുഴിയും വെള്ളക്കെട്ടും നിറഞ്ഞു ദുരിതമായി മാറിയതിനാൽ പല സ്വകാര്യ വാഹനങ്ങളും സർവ്വീസ് മുടക്കുന്നത് പതിവായി. റോഡിലെ ചതിക്കുഴിയിൽപ്പെട്ട് നിരവധി വാഹനാപകടം ഇവിടെ ഉണ്ടായിട്ട് ഉണ്ട്.പുതതായി ഈ റോഡ് വഴി യാത്ര ചെയ്യുന്ന ഇരുചക്രവാഹന കാർ റോഡിലെ കുഴിയറിയാതെ വെള്ളക്കെട്ടിലുടെ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുകയെന്നത് നിത്യസംഭവയാണ്. ഹെൽത്ത് സെൻ്റർ'സർക്കാർ മൃഗാശുപത്രി. സ്വകാര്യ സയൻസ് ആട്ട്സ് കോളെജ് .ദാറുൽ സലാം മന്ദ്രസ ഐ.സി സി സ്ഥാപനങ്ങൾ. സി എം സെൻറ്റർ. തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്നത് കല്ലേരി ചെട്ടിക്കടവ് റോഡിൻ്റെ വശങ്ങളിലാണ്.മഴ കാലമായാൽ ഇവിടെത്തുകാരുടെ ദുരിതത്തിനു കയ്യും കണക്കുമില്ല.മഴ പെയ്താൽ വെള്ളം ഒഴുകി പോവാൻ അഴുക്ക്ചാൽ ഇല്ലാത്തതിനാൽ ചെളിവെള്ളം റോഡിൽ കെട്ടികിടക്കുകയാണ് പതിവ്. ഇത് മൂലം കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ് ഈ റൂട്ടിൽ. മഴ പെയ്യുമ്പോൾ റോഡിൽ കെട്ടി കിടക്കുന്ന അഴുക്ക് ജലം ഒഴുകി പോവാൻ മാർഗ്ഗങ്ങളില്ലാതെ പരിസരവാസികളുടെ പറമ്പുകളിൽ ഒഴുകിയെത്തുന്നത് പരിസരവാസികൾക്കും ദുരിതമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ 15 വർഷത്തോളമായി ഈ ദുരിതവും പേറി കഴിയുന്ന ഈ പ്രദേശത്തുകാർക്ക് വെള്ളകെട്ടിൽ നിന്നുമുള്ള മേചനവും യാത്ര യോഗ്യമായ ഒരു റോഡും വേണമെന്നതാണ് ആവശ്യം.