ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ
ക്യാമ്പ് സംഘടിപ്പിച്ചു.
12 വയസ്സ് മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഇന്ന് വാക്സിനേഷൻ നടന്നിട്ടുള്ളത്.
വാക്സിൻ സ്വീകരിക്കുന്നതിനായി വിദ്യാർത്ഥികൾ ആധാർ കാർഡ്, രക്ഷിതാക്കളുടെ സമ്മതപത്രങ്ങൾ, രജിസ്റ്റർ ചെയ്യാനുള്ള മൊബൈൽ നമ്പർ എന്നിവ കൊണ്ടുവന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം അഞ്ചര മണി വരെ നീണ്ടുനിന്നു.
കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലിലെ ജീവനക്കാരാണ് ക്യാമ്പിൽ എത്തിയിട്ടുള്ളത്.
പ്രധാന അധ്യാപകൻ
വി കെ ഫൈസൽ ടീച്ചേഴ്സിനും വിദ്യാർത്ഥികൾക്കും വേണ്ട എല്ലാ നിർദ്ദേശങ്ങളും മുൻകരുതലുകളും തലേദിവസം തന്നെ നൽകിയിരുന്നു.
സ്കൂളിലെ ഹെൽത്ത് ക്ലബ് ചാർജ് വഹിച്ചുകൊണ്ടിരിക്കുന്ന ടി കെ ഫൈസൽ പ്രത്യേകം വളണ്ടിയർമാരെ സജ്ജരാക്കിയിരുന്നു.
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പനി ജലദോഷം അലർജി നിത്യേന വന്നുകൊണ്ടിരിക്കുകയാണ്.
ടെസ്റ്റുകൾ ചെയ്യാത്തതുകൊണ്ട് തന്നെ കോവിഡ് വന്നിട്ടുണ്ടോ എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണ്.
കോവിഡ് പോലോത്ത രോഗങ്ങളിൽ നിന്നും മോചിതരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
200ൽ അധികം വിദ്യാർത്ഥികൾ വാക്സിനേഷൻ ഇന്ന് സ്വീകരിച്ചു.
പ്രത്യേകം സജ്ജരാക്കിയിട്ടുള്ള വളണ്ടിയേഴ്സിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്