Peruvayal News

Peruvayal News

ഇരട്ടിമധുരമായി മാറിഊർക്കടവ് താഴ് വാരത്തെ മുസ്ലിം ലീഗ് ഓഫീസിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടനങ്ങൾ...

ഇരട്ടിമധുരമായി മാറി
ഊർക്കടവ് താഴ് വാരത്തെ  മുസ്ലിം ലീഗ് ഓഫീസിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടനങ്ങൾ.
മാവൂർ: 
ഊർക്കടവ് താഴ് വാരത്തെ  മുസ്ലിം ലീഗ് ഓഫീസിൻ്റെയും ലൈബ്രറിയുടെയും ഉദ്ഘാടന കർമ്മങ്ങൾ ഇരട്ടിമധുരമായി മാറി.
മാവൂർ ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡായ ഊർക്കടവ് താഴ് വാരത്തെ  ജംഗ്ഷനിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള ആസ്ഥാനത്തോടൊപ്പം വിജ്ഞാന വെളിച്ചം പകരുന്ന ലൈബ്രറി കെട്ടിടവും കൂടി സജ്ജമായതാണ്
പ്രദേശത്തുകാർക്ക്  ഏറെ ആവേശം പകർന്നത്. 
എ കെ ഹുസൈൻ സാഹിബ് നഗറിൽ വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ഓഫീസിന്റെയും ഇ.ടി മുഹമ്മദ് ബഷീർ എം പി ലൈബ്രറി കെട്ടിടത്തിന്റെയും ഉദ്ഘാടന കർമ്മങ്ങൾ നിർവഹിച്ചു.

ഓഫീസ് നിർമ്മാണ കമ്മിറ്റി ചെയർമാൻ പി എം അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.

ഇ.ടി മുഹമ്മദ് ബഷീർ എം പി, എം എ റസാഖ് മാസ്റ്റർ, പി കെ ഫിറോസ്, 

യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം
സി കെ ശാക്കിർ ആക്കോട്, കെ എം എ റഷീദ്, ഒ എം നൗഷാദ്, മങ്ങാട്ട് അബ്ദുറസാഖ്, കെ അലി ഹസൻ, വി കെ റസാഖ്, ഇസ്മായിൽ മാസ്റ്റർ മാവൂർ, സി.പി കൃഷ്ണൻ, മുജീബ് മാസ്റ്റർ വാഴക്കാട്, ഗ്ലോബൽ കെ.എം.സി.സി പ്രസിഡണ്ട് മാങ്കുടി റസാക്ക് ( ഊർക്കടവ് യൂണിറ്റ് )
 അബ്ദുള്ളകോയ ചെറൂപ്പ, മുനീർ മുക്കിൽ, ടി.ടി ഖാദർ, ടി.പി ഉമ്മർ, ഐ സൽമാൻ, കുഞ്ഞിമരക്കാർ  എന്നിവർ സംസാരിച്ചു.

മുതിർന്ന മുസ്ലിം ലീഗ് നേതാക്കളെയും എസ്എസ്എൽസി പ്ലസ് ടു ഉന്നത നേതാക്കളെയും വ്യക്തിഗത ഇനങ്ങളിലെ കലാ കായിക പ്രതിഭകളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

ഓഫീസ് നിർമ്മാണ കമ്മിറ്റി കൺവീനർ കെ ലത്തീഫ് മാസ്റ്റർ സ്വാഗതവും സലാം തറോൽ നന്ദിയും പറഞ്ഞു.

 ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന കിഡ്നി രോഗനിർണയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്ററും 
കുടുംബ സംഗമം മലപ്പുറം ജില്ലാ യൂത്ത്  ലീഗ്  പ്രസിഡണ്ട് ശരീഫ് കുറ്റൂർ എന്നിവർ ഉദ്ഘാടനം ചെയ്തു.

 പരിപാടിയോട് അനുബന്ധിച്ച് നടന്ന ആവേശകരമായ
 പ്രാദേശിക ഫുട്ബോൾ മത്സരം  ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഹുസൈൻ ചെറുതുരുത്തി 
ത്വയ്യിബ് ഒമാനൂർ എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ എടുത്തു.
Don't Miss
© all rights reserved and made with by pkv24live