കോഴിക്കോട്:
വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന കാലത്ത് പത്രപ്രവർത്തനത്തിന്റെ അറുപതു വർഷങ്ങൾ പിന്നിടുക എന്നത് അഭിമാനകരമാണെന്ന് ഡോക്ടർ പി കെ പോക്കർ അഭിപ്രായപ്പെട്ടു. എഴുത്ത് ജീവിതത്തിന്റെ ധന്യമായ അറുപതു വർഷങ്ങൾ പിന്നിടുന്ന ജമാൽ കൊച്ചങ്ങാടിക്ക് ഇന്തോ അറബ് സാഹിത്യ കൂട്ടായ്മയായ സംസ്കാര കോഴിക്കോട് നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കൊച്ചങ്ങാടിയെ ഷാൾ അണിയിച്ചു പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ പി ചെക്കുട്ടി ആദരിച്ചു. മുൻ തേജസ് എഡിറ്റർ അഹമ്മദ് ശരീഫ് കാരന്തൂർ ആദ്ധ്യക്ഷം വഹിച്ചു. ബന്ന ചേ ന്നമംഗലൂർ, ലത്തീഫ് പറമ്പിൽ, മനു റഹ്മാൻ,സിദ്ധീഖ് കുറ്റിക്കാട്ടൂർ ,കെ എ ജബ്ബാരി, ഷഹനാസ്, റഫീഖ് പന്നിയങ്കര, മുൻ മാധ്യമം ലൈബ്രെറിയൻ നൗഷാദ്, അഡ്വ അസീസ്, മുസ്തഫ വിളയേടത്തു, കോയ മുഹമ്മദ്, മസ് ഹർ,എന്നിവർ ആശസകൾ അർപ്പിച്ചു, അമ്മാർ കിഴുപറമ്പ് സ്വാഗതവും സൗദ പൊന്നാനി നന്ദിയും പറഞ്ഞു. ടി. പി. സ്. കോഴിക്കോട്