കട്ടാങ്ങൽ:
എക്സലൻറ് കോച്ചിങ് സെന്ററിൽ വലിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റും ഗ്രീറ്റിങ് കാർഡ് നിർമാണ മത്സരവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായി. എക്സലൻറ് ഡയറക്ടർമാരായ സൽമാൻ സർ, അജ്‌നാസ് സർ തുടങ്ങിയവർ പരിപാടിയിൽ സന്നിദ്ധരായി.
നിരവധി വിദ്യാർഥികൾ പങ്കെടുത്ത വാശിയേറിയ മെഹന്തി ഫെസ്റ്റിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ
ഫാത്തിമ റജ, ആവണി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ തന്നെ വിദ്യാർത്ഥികളായ ദേവിക.എസ്, ഹൃദ്യ. ജി എന്നിവർ നേടി. മൂന്നാം സ്ഥാനം രണ്ട് ടീമുകൾ പങ്കിട്ടു ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ അനീഷ & അമയ, പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ റിഫാ ഫാത്തിമ & നിവേദിത. ഇതോടനുബന്ധിച്ച് ആൺകുട്ടികൾക്കായി സംഘടിപ്പിച്ച ഗ്രീറ്റിങ് കാർഡ് നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അഭിറാം രാഘവ് കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും രണ്ടു പേർ പങ്കിട്ടു. രണ്ടാം സ്ഥാനം പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ പാർഥിവ്, & ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ , മൂന്നാം സ്ഥാനം പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ജഗൻ കൈലാഷ് & ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ സനോജ് എന്നിവർ നേടി.