മാവൂർ:
ഖത്തറിലുള്ള മാവൂർ പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലുമുള്ള ആളുകളുടെ കൂട്ടായ്മയായ മാവൂർ എക്സ്പാറ്റ് അസോസിയേഷൻ ഖത്തറിന്റെ (മിയാക്) ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് നിർവഹിച്ചു. ലോഗോ പ്രകാശനം മുൻ പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു. പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണം രക്ഷാധികാരി ടി.കെ. ഹൈദ്രു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, മുൻ ഖത്തർ പ്രവാസി പ്രതിനിധി എ.എം. അഹമദ്കുട്ടി ചെറൂപ്പ, സരിഗ അസീസ്, മാവൂർ പ്രവാസി അസോസിയേഷൻ യു.എ.ഇ പ്രതിനിധി അബ്ദുൽ ലത്തീഫ്, വിച്ചാവ, കെ.ടി. അഹമദ്കുട്ടി, മാപ്സ് അസോസിയേഷൻ പ്രതിനിധി നവാസ്, കെ.എം. മൻസൂർ, ഇസ്മായിൽ എന്നിവർ സംസാരിച്ചു. ലോഗോ ഡിസൈൻ ചെയ്ത കെ.എം മൻസൂറിന് മിയാക് ഉപദേശകസമിതി അംഗം എം.പി. അഹമദ്കുട്ടി ഉപഹാരം നൽകി. അസോസിയേഷൻ ട്രഷറർ അജ്മൽ പൂളക്കോട് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം. മുഹമ്മദ് ഷാഫി സ്വാഗതവും ഉപദേശകസമിതി അംഗം മഹേഷ് നന്ദിയും പറഞ്ഞു.