ഹാഫിസിന് ഓൾ ഇന്ത്യ ഫുട്ബോൾ അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു
കോഴിക്കോട് ഹിമായത്തിൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹാഫിസിന് ഓൾ ഇന്ത്യ ലെവൽ റിലയൻസ് ഫൗണ്ടേഷൻ സ്കൂളിൽ ഫുട്ബോൾ അക്കാദമിയിൽ സെലക്ഷൻ ലഭിച്ചു. പാലക്കാട് വച്ചായിരുന്നു സെലക്ഷനുകൾ നടന്നത്. ഒരുപാട് കായികതാരങ്ങൾ എത്തിയെങ്കിലും അതിൽനിന്നും ആറു പേരെ തെരഞ്ഞെടുക്കുകയുണ്ടായി. മുംബൈയിൽ വച്ച് നടന്ന ഫൈനൽ സെലക്ഷനിൽ കേരളത്തിൽ നിന്നും രണ്ടുപേരെ തിരഞ്ഞെടുത്തു. അതിൽ ഒന്നാവാൻ ഹാഫീസിന് ഭാഗ്യം ലഭിച്ചു. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഹിമായത്ത് സ്കൂളിൽ നിന്നും ടി സി വാങ്ങുകയും ഊഷ്മളമായ യാത്രയയപ്പും നൽകി.
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ്
ഹാഫീസിനെ പൊന്നാട അണീച്ചു.
നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഹാഫിസ് ഫുട്ബോൾ കളിയിലേക്ക് രംഗപ്രവേശനം ചെയ്തത്.
പ്രധാന അധ്യാപകനായ വി കെ ഫൈസൽ, കായികാധ്യാപകൻ സി ടി ഇല്യാസ്, സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ ടി പി, പിടിഎ പ്രസിഡണ്ട് എസ് പി സലീം, വൈസ് പ്രസിഡണ്ട് പി എൻ വലീദ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.