മാവൂർ:
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഡിഗ്രി പഠനത്തോടൊപ്പം ജോലി ഉറപ്പിക്കാനുള്ള മാതൃക പദ്ധതികളുമായി മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് ഫോർ വിമൺസ്. ‘ഈ ക്യാമ്പസ് അവൾക്കൊപ്പം’ എന്ന പ്രമേയത്തിലാണ് അഞ്ച് വർഷം നീളുന്ന പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി.എ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്‌സ്, ബി.കോം ഫിനാൻസ്, ബി.എസ്സി ഫിസിക്‌സ്, എം.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകൾക്കൊപ്പം വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് കേരള പി.എസ്.സി, ഐ.ആർ.ബി, എസ്.എസ്.സി, യു.പി.എസ്.എ തുടങ്ങിയ മത്സര പരീക്ഷകളിലുള്ള പരിശീലനംകുടി നൽകുന്നതാണ് പദ്ധതി. അസാപ്പുമായി സഹകരിച്ച് വ്യത്യസ്ത കോഴ്സുകളും ഇംഗ്ലീഷ് പ്രോഫിഷൻസി കോഴ്സ്, ജി.എസ്.ടി ആൻഡ് ടാക്‌സ് ഫയലിങ്, ടാലി അക്കൗണ്ടിങ് കോഴ്സ്, എൻവിറോൻ മെന്റൽ എക്കണോമിക്സ്, പ്രീ മരിട്ടൽ കൗൻസ്‌ലിങ് കോഴ്സ് തുടങ്ങിയ ആഡ് ഓണ് കോഴ്‌സുകളും വിദ്യാർഥികൾക്ക് നൽകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഇത് കൂടാതെ അഗ്നിപഥ് അടക്കമുള്ള കേന്ദ്ര സർക്കാറിന്റെ സൈനിക പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥിനികൾക്ക് ആവശ്യമായ കായിക പരിശീലനം നൽകാനും പദ്ധതിയുണ്ട്. സ്‌പോർട്‌സ് ആക്കാദമിയുടെ നേതൃത്വത്തിലാണ് ഇത്തരം കായിക പരിശീലനങ്ങൾ ചിട്ടപ്പെടുത്തുക. ബിരുദം പഠനം പൂർത്തിയാക്കുന്നതോടൊപ്പം വിദ്യാർഥിനികൾക്ക് ഓൺദി ജോബ് ട്രെയ്നിങ്ങും പദ്ധതിയുടെ ഭാഗമായി നൽകും. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി നിരവധി വിദ്യാർഥിനികൾക്ക് ഓൺദി ജോബ് ട്രൈനിംഗും പി.എസ്.സി പരിശീലനവും നൽകിയിട്ടുണ്ട്. ട്രൈനിങ് പൂർത്തിയാക്കിയവർക്കുള്ള ഉപഹാരവും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും ഇന്ന് ബുധനാഴ്ച നടക്കുന്ന കോൺവെക്കേഷൻ പരിപാടിയിൽ വിതരണം ചെയ്യും. ലൈഫ്‌സ്‌കിൽ ഡെവലപ്പ്‌മെന്റിന് ഉതകുന്ന രീതിയിലുള്ള ക്യാമ്പസ് പശ്ചാത്തലം ഒരുക്കിയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് വനിത കോളജുകളിൽനിന്ന് വ്യത്യസ്തമായി നേതൃപാഠവത്തിലേക്ക് വിദ്യാർഥിനികളെ പിടിച്ചുയർത്തി ആധുനിക സമൂഹവുമായി ഇടപെടാൻ അവരെ പ്രേരിപ്പിക്കുകയാണ് മഹ്ളറയുടെ ലക്ഷ്യം. വാർത്തസമ്മേളനത്തിൽ അക്കാദമിക് ഡയറക്ടർ എൻ. മുഹമ്മദ് അലി, പ്രിൻസിപ്പൽ ഒ. മുഹമ്മദ് സാലിഹ് മുക്കം, അക്കാദമിക് കോഓഡിനേറ്റർ പ്രഫ. സി. ഹനീഫ മുഹമ്മദ്, ലൈഫ് സ്കിൽ ഡിപ്പാർട്ടുമെന്റ് കോഓഡിനേറ്റർ ഹാഫിസ് അജ്മൽ സഖാഫി മാവൂർ, വൈസ് പ്രിൻസിപ്പൽ കെ. ജംഷീർ എന്നിവർ പങ്കെടുത്തു.