ലൈബ്രറി പ്രവർത്തകർ പി ടി എം ഹയർ സെക്കന്ററിയിൽ.
കൊടിയത്തൂർ :
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ സമീപത്തുള്ള വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായുള്ള ഒന്നാമത്തെ പരിപാടി കൊടിയത്തൂർ ജി എം യു പി സ്കൂളിൽ കഴിഞ്ഞ ദിവസം നടത്തി. യുവ എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ മുഖ്യ ഭാഷണം നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് ഉദ്ഘാടനം ചെയ്തു.
രണ്ടാമത്തെ പരിപാടി കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കിടയിലാണ് നടത്തിയത്. ബാലവേദി രൂപീകരിച്ചു വിദ്യാർത്ഥികളെ ലൈബ്രറിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി സീതി സാഹിബ് ലൈബ്രറിയുമായി സഹകരിച്ചു പ്ലസ്ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥൻ ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം എസ് ബിജു അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി മുഖ്യാതിഥി ആയിരുന്നു. മുക്കം മേഖല സമിതി കൺവീനർ ബി ആലിഹസ്സൻ മുഖ്യ ഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തു. സിജി കരിയർ മെന്റർ പി എ ഹുസൈൻ മാസ്റ്റർ ക്ലാസ്സ് നയിച്ചു.
ഹെഡ്മാസ്റ്റർ ജി സുധീർ, സ്റ്റാഫ് സെക്രട്ടറി കെ ടി സലീം, സ്കൗട്ട് മാസ്റ്റർ എം സി അബ്ദുൽ ബാരി, ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ,റുബീന മണ്ണിൽതൊടി, മുൻസിറ എ ടി ഉബൈദുല്ല സി കെ, സ്കൗട്ട് ലീഡർ ഫസീഹു റഹ്‌മാൻ എന്നിവർ പങ്കെടുത്തു.
അടുത്ത ദിവസം എസ് കെ യു പി സ്കൂളിൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കും. പിന്നീട് പരിസരങ്ങളിലെ മറ്റു വിദ്യാലങ്ങളിലും.
ലൈബ്രറി പ്രവർത്തനത്തിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.