Peruvayal News

Peruvayal News

സൗഹൃദത്തിന്റെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ ചേർത്ത് പിടിക്കാം എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് കൈമാറി...

   യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് കൈമാറി

മാവൂർ :
സൗഹൃദത്തിന്റെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ ചേർത്ത് പിടിക്കാം എന്ന പ്രമേയത്തിൽ കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ കച്ചേരികുന്ന് ശാഖ യൂത്ത് ലീഗ് കമ്മറ്റി ഈദ് ഗിഫ്റ്റ് കൈമാറി. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ജി പങ്കജാക്ഷന് വീട്ടിലെത്തിയാണ് യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ് ഈദ് ഗിഫ്റ്റ് കൈമാറിയത്. മുസ്‌ലിം യൂത്ത് ലീഗ് കച്ചേരിക്കുന്ന് ശാഖ പ്രസിഡന്റ്‌ മുനീർ പി ടി, ജനറൽ സെക്രട്ടറി മുനീഷ് പി, എം എസ് എഫ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇർഫാൻ പി ടി, മിദ്‌ലാജ് പി, ഇർഷാദ് കളത്തിൽ, അവാദ് പി ടി തുടങ്ങിയ ഭാരവാഹികളും പ്രവർത്തകരും പങ്കാളികളായി
Don't Miss
© all rights reserved and made with by pkv24live