Peruvayal News

Peruvayal News

മാവൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന ദിശ കാർഷിക ഉത്പന്ന പ്രദർശന, വിപണനമേള ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് ഉദ്ഘാടനം ചെയ്തു.

മാവൂർ: ഗ്രാമപഞ്ചായത്തും മാവൂർ കൃഷിഭവനും സംയുക്തമായി നടത്തുന്ന ദിശ കാർഷിക ഉത്പന്ന പ്രദർശന, വിപണനമേള രാജീവ്ഗാന്ധി കൺവെൻഷൻ സെൻ്ററിൽ  ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് ഉദ്ഘാടനം ചെയ്തു. 
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും നടക്കും. കർഷക സെമിനാർ ബുധനാഴ്ച രാവിലെ 11ന് കൺവെൻഷൻ സെൻററിൽ നടക്കും. സമാപന സമ്മേളനം ഉച്ചയ്ക്ക് 12.30ന് നടക്കും.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ശൈലേന്ദ്രൻ, ബ്ലോക്ക് മെംബർമാരായ മൈമുന കടുക്കാഞ്ചേരി, രജിത സത്യൻ, ടി.പി. മാധവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രൂപ നാരായണൻ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ പുലപ്പാടി ഉമ്മർ മാസ്റ്റർ, എ.പി. മോഹൻദാസ്, വാസന്തി വിജയൻ, ടി.ടി. ഖാദർ, മാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാവൂർ വിജയൻ, കൃഷി ഓഫിസർ ഡോ, ദർശന ദിലീപ്
സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസർ,  പി. അനിൽകുമാർ 
നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live