കളിസ്ഥലം കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം ഗ്രാസിം നിർത്തണം:
മാവൂർ:
കാലങ്ങളായി പ്രദേശവാസികൾ കളിക്കുന്ന മാവൂർ പാറമ്മൽ SFD ഗ്രൗണ്ട് കയ്യേറി കെട്ടിടം നിർമ്മിക്കാൻ ശ്രമിക്കുന്ന ഗ്രാസിം മാനേജ്മെൻ്റ് നടപടി നിർത്തണമെന്ന് ജവഹർ സ്പോർട്സ് & ആർട്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ക്ലബ്ബ് പ്രസിഡണ്ട് കെ.ടി. അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു.
50 വർഷത്തിലധികം ക്ലബ്ബിൻ്റെ പ്രസിഡണ്ടായിരുന്ന കെ.ടി. അഹമ്മദ് കുട്ടിയുടെ നിസ്വാർത്ഥ സേവനത്തെ യോഗം അനുമോദിച്ചു.
കെ. ടി. ഷമീർ ബാബു. സംഘടനാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒനാക്കിൽ ആലി, പുനത്തിൽ ഉമ്മർ മാസ്റ്റർ, പി.എം അയ്യൂബ് , കോയാമു മാസ്റ്റർ എന്നിവർ സംസാരിച്ചു.
അഡ്വ.ഷമീം പക്സാൻ സ്വാഗതവും മുജീബ് കെ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
പി.എം ഹമീദ് (പ്രസിഡണ്ട്)
അഡ്വ. ഷമീം പക്സാൻ(ജനറൽ സെക്രട്ടറി)
സാദത്ത് പയമ്പള്ളി (ട്രഷറർ)
1.സുരേഷ് പുല്ലിൽ തൊടികയിൽ
2.കോയാമു മാസ്റ്റർ
3. കെ.വി. ബഷീർ ബാബു.
(വൈസ് പ്രസിഡണ്ടുമാർ)
1.മുജീബ്.കെ
2. നൗഷാദ് മൂസ
3. സൈഫുദ്ധീൻ കെ.
(ജോ സെക്രട്ടറിമാർ)
എന്നിവരെ തിരഞ്ഞെടുത്തു.