കോഴിക്കോട് ലോ കോളേജിൽ SFI അതിക്രമത്തിനെതിരെ msf മാവൂർ പഞ്ചായത്ത് പ്രതിഷേധിച്ചു.
മാവൂർ :
കോഴിക്കോട് ലോ കോളേജിൽ msf പതാക കെട്ടിയതിന്റെ പേരിൽ മാവൂർ പഞ്ചായത്ത് ട്രഷറർ ഇർഫാനെ ക്രൂരമായി മർദിച്ച sfi യുടെ ആക്രമത്തിൽ പ്രതിഷേധിച്ചു msf മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസ്തുത പരിപാടി msf സംസഥാന വിംഗ് കൺവീനർ ശാക്കിർ പാറയിൽ ഉദ്ഘാടനം ചെയ്തു. കെ എം എ നാസർ മാഷ്, യൂത്ത് ലീഗ് ട്രഷറർ ഷമീം ഊർക്കടവ്, മണ്ഡലം സെക്രട്ടറി നിസാം ചെറൂപ്പ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്സമിൽ, ഹാഷിർ മാവൂർ, ആദിൽ സൗത്ത് അരയങ്കോട് തുടങ്ങിയവർ സംസാരിച്ചു.