Peruvayal News

Peruvayal News

വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തീവ്ര NMMS പരീക്ഷാ പരിശീലനം ആരംഭിച്ചു.

വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തീവ്ര NMMS പരീക്ഷാ പരിശീലനം ആരംഭിച്ചു.

ഗവ: ഹൈസ്കൂൾ വാഴക്കാടിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക്  NMMS പരീക്ഷാ പരിശീലനം ആരംഭിച്ചു.
പരീക്ഷാ പരിശീലന പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

തുടർന്ന് NMMS പരീക്ഷാ പരിശീലന ലക്ഷ്യം വെച്ചും അതോടൊപ്പം സ്കൂളിൽ എട്ടാം ക്ലാസിൻ്റെ ടാലെന്റ് ഗ്രൂപ്പ്‌ രൂപീകരിക്കുന്നതിൻ്റെ മുന്നോടിയായും  പ്രിലിമിനറി എക്സാം നടത്തി . പ്രസ്തുത പരീക്ഷയിൽ 17ക്ലാസ്സ്‌ റൂമികളിലായി 402 പേർ പരീക്ഷ എഴുതി. പരീക്ഷാ  കോർഡിനേറ്റർമാരായ അഷ്റഫ് മാസ്റ്റർ, അജയൻ മാസ്റ്റർ, ഷാഹിദ് മാസ്റ്റർ, ജംഷീദ് മാസ്റ്റർ, ഷമീർ മാസ്റ്റർ എന്നിവർ  പരീക്ഷയ്ക്ക് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live