Peruvayal News

Peruvayal News

NREGWU യൂണിയൻ പെരുമണ്ണ പഞ്ചായത്ത് സമ്മേളനം

NREGWU യൂണിയൻ പെരുമണ്ണ പഞ്ചായത്ത് സമ്മേളനം

പെരുമണ്ണ : 
NREGWU യൂണിയൻ പെരുമണ്ണ പഞ്ചായത്ത് സമ്മേളനം പെരുമണ്ണയിൽ വച്ചു നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുണമെന്നും, തൊഴിൽ സമയം 9 മണി മുതൽ 4 മണി വരെയാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. സമ്മേളനം NREGWU യൂണിയൻ . ഏരിയാ പ്രസിഡണ്ട് എം എം സൂധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അജിത കെ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിന്ദു പി എം അദ്ധ്യക്ഷത വഹിച്ചു. എ സുഭാഷിണി, സി സുരേഷ്, വിജയൻ വിളക്ക്മടം എന്നിവർ ചടങ്ങിൽ സംസാരിച്ചു. 
സെക്രട്ടറിയായി അജിത . കെ വി , പ്രസിഡണ്ടായി. ബിന്ദു പി എം, ജോയിന്റ് സെക്രട്ടറി മഞ്ചുഷ, വൈസ് പ്രസിഡണ്ട് റീന എംപി, ട്രഷററായി പ്രമിള എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. മഞ്ചുഷ നന്ദി രേഖപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live