Peruvayal News

Peruvayal News

സുധീഷും കുടുംബവും മഴക്കെടുതിയിൽ കിണറിടിഞ്ഞ് ദുരിതത്തിലായി...

പെരുവയൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെടുന്ന നോർത്ത് മഞ്ഞൊടിയിലെ വടക്കേടത്ത് താമസിക്കുന്ന സുധീഷിന്റെ കിണർ (ജൂലൈ - 7 - 2022 ) വൈകുന്നേരം വലിയൊരു ശബ്ദത്തോടെ ഇടിഞ്ഞു തകർന്നു. മോട്ടറും കെട്ടുകല്ലുകളും ആൾമറയുമെല്ലാം കിണറിനകത്താവുകയും കിണർ ഉപയോഗ ശൂന്യമാവുകയും ചെയ്തു. SSLC ക്ക് പഠിക്കുന്ന മകൾ ഉൾപ്പെടുന്ന, സുധീഷിന്റെ കുടുംബം ഓർക്കാപ്പുറത്തുണ്ടായ ഈ പ്രകൃതി ദുരന്തത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.അധികാരികളുടെ ഭാഗത്തു നിന്ന് സത്വരമായ ശ്രദ്ധയും ഇടപെടലും നാട്ടുകാരുടെ സഹായവും ഇക്കാര്യത്തിൽ അത്യാവശ്യമാണ്.
Don't Miss
© all rights reserved and made with by pkv24live