മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ ആർ.എം.പി യുടെ ഏക പഞ്ചായത്ത് അംഗവും നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി. രഞ്ജിത്തിന്
യു.ഡി.എഫും ആർ.എം.പിയും സംയുക്തമായായി സ്വീകരണം നൽകുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് മാവൂർ അങ്ങാടിയിൽ വച്ചാണ് ഊഷ്മളമായ സ്വീകരണം നടക്കുക. യു.ഡി.എഫ് ഭരിക്കുന്ന
മാവൂർ പഞ്ചായത്തിൽ മുസ്ലിംലീഗിനും കോൺഗ്രസിനും ഒപ്പം ഘടകകക്ഷിയായി ആർ.എം.പി കൂടി ഭരണം പങ്കുവെക്കുന്നുണ്ട്. യുഡിഎഫ് ധാരണ പ്രകാരം ഒരു വർഷമാണ് പ്രസിഡണ്ട് പദത്തിൽ
ആർഎംപി ഉണ്ടായിരിക്കുക.
ഞായറാഴ്ച നടക്കുന്ന സ്വീകരണ പരിപാടിയിൽ
എം കെ രാഘവന്‍ എം.പി, കെ കെ രമ, എം എ റസാഖ് മാസ്റ്റർ, എൻ വേണു തുടങ്ങിയ പ്രബലർ സംബന്ധിക്കും.