തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 'ഒയിസ്ക മൈഗ്രന്റ് സുരക്ഷാ പ്രോജക്റ്റിന്റെ'ഭാഗമായി അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും നടത്തി.
തിരുവമ്പാടി ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു.ഡോ. ഷംസിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനീർ എം , KSACS മുക്കം സോണൽ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം,KSACS ഫീൽഡ് കോഡിനേറ്റർമാരായ ഷിജു കെ, സന്ദീപ് കെ, രാധിക എം, KSACS M&EA രജിതകുമാരി കിസ്മത്ത് പ്രോജക്ട് കോഡിനേറ്റർ മാത്യു ജോണി, ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ ഭാരവാഹികളായ സെബാസ്റ്റ്യൻ, ജോയ്,ICTC കൗൺസിലർ ബൈജു ജോസഫ്, ടെക്നീഷ്യൻ പാർവ്വതി, ബിനി സി,( ക്ഷേമനിധി ബോർഡ്) കേണൽ സജീന്ദ്രൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് എയ്ഡ്സ് , മലമ്പനി പരിശോധനയും ലപ്രസി സ്ക്രീനിങ്ങും ടി ബി സ്ക്രീനിങ്ങും മങ്കി പോക്സിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.