പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. കാർഗിൽ യുദ്ധത്തിൽ മൈൻ പൊട്ടിത്തെറിച്ച് കാൽപാദം നഷ്ടപ്പെട്ട കാർഗിൽ യുദ്ധ പോരാളി ശ്രീ അശോകൻ ആയിരുന്നു മുഖ്യാതിഥി. പി. ടി. എ പ്രസിഡൻ്റ് ആർ വി ജാഫറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്യുകയും ധീരജവാനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വളണ്ടിയർ ലീഡർമാരായ ശോഭിത്തും മാളവികയും അദ്ദേഹത്തിന് ഉപഹാരങ്ങൾ നൽകി. കാർഗിൽ യുദ്ധമുഖം നേരിട്ടു കണ്ട ജവാനിൽ നിന്ന് തന്നെ ആ യുദ്ധത്തെ കുറിച്ചും യുദ്ധാനുഭവങ്ങളെ കുറിച്ചും അറിയാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യാനുഭവമായി. യു. കെ അനിൽ കുമാർ, വളണ്ടിയർ പാർവണ എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് എൻ എസ് എസ് വോളൻ്റിയർമാരുടെ നേതൃത്വത്തിൽ കാർഗിൽ ദിന സന്ദേശം ഉൾപ്പെടുത്തിയ നൃത്തവും ലഘുനാടകവും അരങ്ങേറി. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വളണ്ടിയർ ലീഡർമാരായ മാളവിക ശോഭിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.