Peruvayal News

Peruvayal News

പൗരാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറുകൾ സന്നദ്ധമാ വണം, ഇ ടി മുഹമ്മദ് ബഷീർ എം പി

പൗരാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാറുകൾ സന്നദ്ധമാവണം, ഇ ടി മുഹമ്മദ് ബഷീർ എം പി
  നരിക്കുനി:
രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടരി എ പി യൂസുഫലി മടവൂർ ആഗസ്റ്റ് 15 ന് വടകരയിൽ നിന്ന് രാമനാട്ടുകരയിലേക്ക് നടത്തുന്ന
ജനമനസ്സുണർത്തു യാത്രയുടെ പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനീതിക്കെതിരെ പ്രതികരിക്കുന്നവരെ തുറങ്കിലടച്ച് നിശ്ശബ്ദരാക്കുന്ന കേന്ദ്ര സർക്കാർ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നടപ്പിക്കുന്നത്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ മൗനം പാലിച്ചാൽ നാളെ രാജ്യത്തെ മുഴുവൻ പൗരന്മാരെയും അടക്കിവാഴുന്ന ഏകാധിപത്യം പുലരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കണാ റമ്പത്ത് അധ്യക്ഷം വഹിച്ചു.
 സംസ്ഥാന ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ്‌മാസ്റ്റർ, ജില്ലാ ട്രഷറർ രാജേഷ് കുണ്ടായിത്തോട് എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live