Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു...

പെരുമണ്ണ ഗ്രാമപഞ്ചായത്തും ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയും ചേർന്ന് ജൈവവൈവിധ്യ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു ജൈവവൈവിധ്യ സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് മുന്നോട്ടു പോകുന്നതിനാണ് ഗ്രാമപഞ്ചായത്ത് ശ്രമം നടത്തുന്നത് പ്രകൃതിജീവനത്തിന് അനിവാര്യമായ ജലസമ്പത്തിനെ ശാസ്ത്രീയമായി വിനിയോഗിക്കുന്നതിന് ജലനയവും ,2018 ല്‍ ജൈവവൈവിധ്യ സ്പെഷ്യൽ ഗ്രാമസഭയും ചേരുകയുണ്ടായി. ഇതിന്റെ തുടർച്ചയായി "ജലസമൃദ്ധി കൃഷി സമൃദ്ധി"എന്ന പേരിൽ പ്രകൃതിയോട് ഇണങ്ങി ചേർന്നുള്ള ഒരു വികസന കാഴ്ചപ്പാടിന് തുടക്കം കുറിച്ചു ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി വിവിധങ്ങളായ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി "പ്രകൃതിക്കൊപ്പം"എന്ന പേരിൽ സ്പെഷൽ ഗ്രാമസഭ സംഘടിപ്പിച്ചത് ഗ്രാമസഭ ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോക്ടർ ജോർജ് സി തോമസ് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷം വഹിച്ചു "ജൈവവൈവിധ്യവും കാർഷിക മേഖലയും പ്രകൃതി സംരക്ഷണത്തിൽ ബിഎംസിയുടെ പങ്ക്"എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോക്ടർ കെ കിഷോർ കുമാറും,"നാടൻ പശുവും നാട്ടുകൃഷിയും നാടിൻ നന്മയ്ക്ക് "എന്ന വിഷയത്തിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബിഎംസി അംഗം, പി പി വിജയകുമാർ എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ , ദീപാ കാമ്പുറത്ത് .എം എ പ്രതീഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത ശ്യാമള പറശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.പി കബീർ, കെ.പി രാജൻ. കെ.കെ ഷമീർ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. നിസാർ എന്നിവർ ആശംസകൾ അർപ്പിച്ചു ബി എം സി കൺവീനർ മല്ലിശ്ശേരി മോഹനൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെകട്ടറി എൻ.ആർ. രാധിക നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live