Peruvayal News

Peruvayal News

പുവ്വാട്ട്പറമ്പ് ടൗണിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം: അറ്റകുറ്റപ്പണി ഉടൻ

പുവ്വാട്ട്പറമ്പ് ടൗണിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം: അറ്റകുറ്റപ്പണി ഉടൻ
ജൽ ജീവൻ പദ്ധതിക്കായി പൊളിച്ചതിനെ തുടർന്ന് താറുമാറായ പുവ്വാട്ട് പറമ്പ് ടൗണിലെ പി.ഡബ്യു ഡി റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തും. പുവ്വാട്ട്‌പറമ്പ് ടൗൺ മുസ്ലിം ലീഗ് നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ്  പി.ഡബ്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജയൻ ഇക്കാര്യമറിയിച്ചത്. അസിസ്റ്റന്റ് എഞ്ചിനിയർ  വിജയ കൃഷ്ണൻ പങ്കെടുത്തു. വാട്ടർ അതോറിറ്റിയുടെ പൂർത്തീകരണ സാക്ഷ്യപത്രം ലഭിക്കാത്തതാണ് പ്രവൃത്തി നടത്തുന്നതിന് തടസമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ വ്യക്തമായി. ഇതേ തുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ ബിനോജ് കുമാറിനെ ചർച്ചക്കിടെ ബന്ധപ്പെടുകയും തിങ്കളാഴ്ച പൂർത്തീകരണ സാക്ഷ്യപത്രം നൽകുന്നതിന് തീരുമാനമാവുകയും ചെയ്തു. ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടത്തി പ്രവൃത്തി ആരംഭിക്കും. 
മെഡിക്കൽ  കോളജ് - മാവുർ റോഡിൽ പുവ്വാട്ടുപറമ്പ് ടൗണിൽ പി.ഡബ്യു.ഡി റോഡ് ഇരുവശവും പൂർണ്ണമായി തകർന്ന നിലയിലായത് വലിയ ദുരിതമായി മാറിയിരുന്നു. ജൽ ജീവൻ പദ്ധതിക്കായി റോഡ് മുറിച്ചത് മുലമാണ് വലിയ ചാലുകൾ രുപപെട്ടത്. ഇതിൽ വെള്ളവും ചെളിയും നിറഞ്ഞ സ്ഥിതിയാണ്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും യാത്ര പ്രയാസമാണ്. റോഡിന്റെ വീതി നന്നെ കുറഞ്ഞതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസവും നൂറുക്കണക്കിന് ആളുകൾ വന്നിറങ്ങുന്ന വളരെ തിരക്കേറിയ ടൗണിൽ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു.  വ്യാപാരികളും ടാക്സി വാഹനങ്ങളും ദുരിതമനുഭവിക്കുന്നുണ്ട്. റോഡ് അരികിലെ ഗർത്തത്തിലേക്ക് വാഹനങ്ങൾ ചരിഞ്ഞ് അപകടത്തിൽ പെടുന്നതും പതിവാണ്. 
റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം ഇരു വശത്തുo ഇന്റർ ലോക്ക് ചെയ്യുന്നതിനും ഡ്രൈനേജ് ഇല്ലാത്ത ഭാഗത്ത് നിർമ്മിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.അബ്ദുറഹിമാൻ ഹാജി, ജനറൽ സെക്രട്ടറി യാസർ അറഫാത്ത് പി.ടി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ, പി.പി.മുസ്തഫ, മജീദ് ഹാജി ആണോറ, അനസ് മേലേ ആണോറ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live