ലൈബ്രറി പ്രവർത്തനം വിദ്യാലയങ്ങളിലേക്ക്.
കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ സമീപത്തുള്ള വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ബാലവേദി രൂപീകരിച്ചു വിദ്യാർത്ഥികളെ ലൈബ്രറിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ബാല സാഹിത്യങ്ങളടക്കം അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ ഇപ്പോൾ മുന്നൂറിലധികം സ്റ്റുഡന്റ്‌സ് മെമ്പർമാരുണ്ട്. സി പി ചെറിയ മുഹമ്മദ് പ്രസിഡന്റും പി സി അബ്ദുന്നാസർ ജനറൽ സെക്രട്ടറിയുമായുള്ള സീതി സാഹിബ് കൾച്ചറൽ സെന്ററാണ് ലൈബ്രറിക്ക് മേൽനോട്ടം വഹിക്കുന്നത്. പി സി അബൂബക്കർ പ്രസിഡന്റും പി അബ്ദുറഹിമാൻ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ലൈബ്രറി പ്രവർത്തനം നടത്തുന്നത്. കാരാട്ട് മുഹമ്മദ് ലൈബ്രേറിയനാണ്.
സ്കൂളുകളെ ബന്ധിപ്പിച്ചുള്ള ആദ്യ പരിപാടി കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്നു. ഐ വി ദാസ് അനുസ്മരണവും മോട്ടിവേഷൻ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ കെ അബ്ദുസ്സലാം അധ്യക്ഷനായിരുന്നു.വാർഡ് മെമ്പർ കെ ജി സീനത്ത്,വിദ്യാരംഗം കലാസാഹിത്യ വേദി കോർഡിനേറ്റർ ജി അബ്ദുറഷീദ്, വി റഷീദ്, എം പി ജസീദ, സുലൈഖ വാളപ്ര, ഇ കെ അബ്ദുസ്സലാം, കാരാട്ട് മുഹമ്മദ് എന്നിവർ സംസാരിച്ചു. പി അബ്ദുറഹിമാൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കഥാകാരൻ സാജിദ് പുതിയോട്ടിൽ കുട്ടികളുമായി സംവദിച്ചു.
ലൈബ്രറി നടത്തിയ
ബഷീർ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രചോദന ക്ലാസ്സും സൗത്ത് കൊടിയെത്തൂർ എ യു പി സ്കൂളിൽ വെച്ച് നടത്തും. കഴുത്തൂട്ടിപ്പുറായി ജി എൽ പി സ്കൂളിലും സലഫി പ്രൈമറി സ്കൂളിലും ബാല സാഹിത്യങ്ങൾ പരിചയപ്പെടുത്തും. ലൈബ്രറി കൗൺസിൽ മുക്കം നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററിയിൽ നടത്തും. ഈ എല്ലാ പരിപാടികളും ഒരു മാസം കൊണ്ട് പൂർത്തിയാക്കും
ഫോട്ടോ : കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജി എം യു പി സ്കൂളിൽ നടന്ന ഐ വി ദാസ് അനുസ്മരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു.