കർഷക കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി.
മാവൂർ:
കേരള സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും, നാളികേര സംഭരണത്തിലെ അപാകതകൾക്കെതിരെയും, ഭൂനികുതി കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയും കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മാവൂർ പഞ്ചായത്ത് കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കർഷക കോൺൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ല വൈസ് പ്രസിഡണ്ട് എം.കെ.അനീഷ്, മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എസ്. രജ്ഞിത്ത്, ടി. പത്മാക്ഷൻ, കെ.എം. അപ്പു കുഞ്ഞൻ, വളപ്പിൽ റസാഖ്, ജയശ്രീ ദിവ്യപ്രകാശ്, പി.ടി ചന്ദ്രൻ , പി.ഭാസ്ക്കരൻ നായർ, പി.നാരായണൻ, കെ. മൈമൂന ഗീതാമണി എന്നിവർ സംസാരിച്ചു.