മുതിർന്ന മേഖല കമ്മിറ്റി അംഗം BK കോയ പതാക ഉയർത്തി.
കർഷക സംഘം ജില്ലാ സെക്രട്ടറി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിഘ്‌നേശ്വരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റയംഗം കെ കൃഷ്ണൻ കുട്ടി, ഏരിയാ പ്രസിഡൻ്റ് രാജീവ് പെരുമൺപുറ, ഏരിയാ കമ്മറ്റി അംഗങ്ങൾ ആയ പുരുഷോത്തമൻ , ഷാഹുൽ ഹമീദ്,അശോകൻ, എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി ആയി വിഘ്‌നേശ്വരനേയും പ്രസിഡൻ്റ്
ആയി ദേവദാസനെയും ട്രഷറർ ആയി KC ഉണ്ണികൃഷ്ണനെയും തെരെഞ്ഞെടുത്തു.
K C അജയൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ശ്രീജിത്ത് സ്വാഗതവും കൺവീനർ ജിതിൻ നന്ദിയും പറഞ്ഞു