Peruvayal News

Peruvayal News

അങ്കൺവാടികൾ സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു....

അങ്കൺവാടികൾ സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ
ക്ലാസ് സംഘടിപ്പിച്ചു.

മാവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് അങ്കൺവാടികൾ സംയുക്തമായി  ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
  പഞ്ചായത്തിലെ അടുവാട് ,കണിയാത്ത് ,താത്തൂർ പൊയിൽ, വാവാട്ടുപാറ, തെനപ്പറമ്പിൽ എന്നീ
അഞ്ച് അങ്കൺവാടികൾ ചേർന്നാണ് 
അഡുവാട് എ.എൻ.പി സ്കൂളിൽ വെച്ച്  പരിപാടി നടത്തിയത്.

വാർഡ് മെമ്പറും അംഗനവാടി അധ്യാപികയുമായ പ്രസന്ന കുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു.

റിട്ട: എക്സൈസ്  ഓഫീസർ സദാനന്ദൻ,
മാവൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ വിനീത വി.വി, രാജേഷ് വി, ഐ സി ഡി എസ് സൂപ്പർവൈസർ ബിനി പി വർഗ്ഗീസ് എന്നിവർ വിദ്യാർത്ഥികൾക്കായി
ക്ലാസെടുത്തു.
തുടർന്ന് 
ചിരാത് പ്രകാശിപ്പിച്ച് 
ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും  പോസ്റ്റർ പ്രദർശനവും നടത്തുകയും ചെയ്തു. 
സുധ സി.എ , രാധാമണി കെ പി എന്നിവ ആശംസകൾ നേർന്നു.

അംഗനവാടി ടീച്ചർ സുബൈദ സ്വാഗതവും സുജല നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live