ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികൾ...
ഇന്ന് സമൂഹം പലതരത്തിലുള്ള ചതിക്കുഴികളിലും അകപ്പെട്ടിരിക്കുന്നു.. അതിൽ ഏറെക്കുറെയും വിദ്യാർത്ഥികൾ തന്നെയാണ്....
മദ്യം മയക്കുമരുന്ന് കഞ്ചാവ് വാഹനമോഷണം ഭവന കവർച്ച എന്നിങ്ങനെ നീണ്ടുനിൽക്കുന്ന നിര തന്നെയുണ്ട്..
വിദ്യാർത്ഥികൾ ഒരുതവണ ഇത്തരം ചതിക്കുഴികളിൽ അകപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും മോചിതരാവാൻ സാധിക്കുന്നില്ല.....
ഒരു ഓൺലൈൻ ഗെയിം പോലെ തുടരുകയാണ്......
ഇന്ന് സോഷ്യൽ മീഡിയ എന്നു പറയുന്നത് നിറസാന്നിധ്യമാണ്...
പലതരം ചതിക്കുഴികളിൽ അകപ്പെടുന്നതും ഇതിലൂടെ തന്നെയാണ്...
വിദ്യാർത്ഥികൾ ഇത്തരം ചതിക്കുഴികളിൽ വീഴാൻ കാരണമെന്താണ്........
സ്വന്തം മാതാപിതാക്കളുടെ കഴിവുകേട് കൊണ്ടോ അതല്ലെങ്കിൽ ഗുരുനാഥന്മാരുടെ പിടിപ്പുകേടുകൊണ്ടോ......
ഇൻഫർമേഷൻ ടെക്നോളജി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമൂഹവും വളരുന്നു.. പണ്ടുകാലത്ത് നമ്മൾ മറ്റൊരാൾക്ക് ഇമെയിൽ സന്ദേശം അയക്കണം എങ്കിൽ ഒന്നുകിൽ ഇൻറർനെറ്റ് കഫേ തിരഞ്ഞു നടക്കേണ്ട ഒരു അവസ്ഥയുണ്ടായിരുന്നു.... ഇന്ന് ലോകം കീഴടക്കാൻ പറ്റുന്ന രീതിയിൽ എല്ലാം വിരൽതുമ്പിലും ആയി....
ഒരു വിദ്യാർത്ഥി സ്കൂളിലേക്ക് വരുന്ന സമയത്ത് അവനെ പിന്തുടരാൻ സമൂഹത്തിൽ അറിഞ്ഞും അറിയാത്തതുമായ ചതിക്കുഴികൾ ഒളിഞ്ഞു കിടക്കുന്നുണ്ട്...
അതിൽ ചിലതെല്ലാം അറിവോടയും എന്നാൽ മറ്റു ചിലത് അറിവില്ലായ്മ കൊണ്ടാണ്..... എല്ലാം പണത്തിനു വേണ്ടി മാത്രം.....
ആദ്യം മധുരം നൽകും പിന്നീട് അതിന് അടിമയാകും..
പിന്നീട് അവനെ അത് വിപണനം ചെയ്യുന്ന ഒരു മിനി കച്ചവടക്കാരൻ ആക്കി മാറ്റുന്നു...
ഒരു വിദ്യാർത്ഥി സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ ബാഗുകൾ ചെക്ക് ചെയ്യുന്ന മാതാപിതാക്കൾ വിരലിൽ എണ്ണാവുന്നവർ മാത്രം... കാരണം മാതാപിതാക്കൾക്ക് തീരെ സമയമില്ല ഇപ്പോൾ.... അവരുടെ ഫ്രണ്ട്‌സ് വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാൻ തിരക്കായി പോയില്ലേ.....
ഏതൊരു വിദ്യാർത്ഥിക്കും തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം....
ചെറുപ്രായത്തിൽ തന്നെ ഓരോ തെറ്റുകൾക്കും തിരുത്തലുകൾക്ക് വിധേയമായാൽ ഒരുപക്ഷേ നമ്മുടെ കുട്ടികളെ നമുക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കും....
നല്ലൊരു ഭാവി തലമുറയെ നമുക്ക് വളർത്തിയെടുക്കേണ്ടതായിട്ടുണ്ട്..
അതിനായി നമുക്കൊരുമിച്ച് ഒറ്റക്കെട്ടായി പരിശ്രമിക്കാം....
ലേഖനം തയ്യാറാക്കിയത്
ഫൈസൽ പെരുവയൽ...