വിദ്യാർഥികളെ ആദരിച്ചു
പന്തീരാങ്കാവ്:
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർ ത്ഥികളെ ജ്യോതി ആർട്സ് ആൻ്റ് സ്പോർട്സ് സെൻ്റർ പൂളേങ്കര ആദരിച്ചു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം ജയരാജൻ മാവോളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്പെക്ടർ ടി.പി. ധനഞ്ജയദാസ് ഉപഹാരങ്ങൾ നൽകി. മയക്കുമരുന്ന് ഉപയോഗവും ദൂഷ്യ ഫലങ്ങളും എന്ന വിഷയത്തിൽ ഹരികൃഷ്ണൻ, CPLI ടീച്ചർ, ഫറോക്ക്, കോഴിക്കോട് ക്ലാസെടുത്തു. കെ.എൻ.എ.കോയ, എം.പി.ഗോപി, കെ.ടി.സജി, എന്നിവർ സംസാരിച്ചു.