കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഹൈസ്കൂൾ റോഡ് ആനക്കുഴിക്കര ഭാഗങ്ങളിലെ പേപ്പട്ടിശല്യം
വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയായി.
കുറ്റിക്കാട്ടൂർ ഇർശാ ദുൽ ഔലാദ് മദ്രസ . കുറ്റിക്കാട്ടൂർ ഗവ.എച്ച്.എസ്.എസ്, എൽ.പി.സ്ക്കൂൾ, ബി. ലൈൻ പബ്ലിക്ക് സ്കൂൾ , ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലേക്കൊക്കെ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും നാട്ടുകാരുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുറ്റിക്കാട്ടൂർ ഹൈസ്കളിലെ ഒരു വിദ്യാർത്ഥിനിയേയും
മറ്റൊരു കുട്ടിയേയും
നായ കടിച്ച് പരിക്കേൽപിച്ചിരുന്നു.
നാട്ടുകാരുടെ പരാതി പഞ്ചായത്തധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
എന്നാൽ പെരുവയൽ പഞ്ചായത്തിന് നിലവിൽ പേപ്പട്ടികളെ വന്ധീകരണം നടത്താനുള്ള സംവിധാനമില്ല.
ഈ തവണ ABC പദ്ധതിക്ക് ഫണ്ട് അനുവദിച്ച്
ജില്ലാ പഞ്ചായത്ത് മുഖേന ആവശ്യമായ സൗകര്യങ്ങൾ ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് വൈപ്രസി. അനീഷ് പാലാട്ട് അറിയിച്ചു. വെള്ളിപറമ്പ് ഭാഗങ്ങളിലെ പരാതികൾ നേരത്തേ മൃഗസംരംക്ഷണ വകുപ്പിനും കോർപറേഷനും കൈമാറിയിട്ടുണ്ടെന്നും
കുറ്റിക്കാട്ടൂർ പ്രദേശത്തെ പരാതികൾക്ക് ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തുടർന്നറിയിച്ചു.