Peruvayal News

Peruvayal News

ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു...

ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു
പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് സി.ഉഷ ആദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ , ദീപ കാമ്പുറത്ത്, എം എ പ്രതീഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. അജിത, ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.കെ റംല, രമ്യ തട്ടാരിൽ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ശ്യം ദാസ് പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റൻറ് മാരായ സാജിത സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live