ഭരണഘടന സംരക്ഷണ പ്രതിജ്ഞ
ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച ഇടത് എംഎൽഎമാരുടെ നടപടിക്കെതിരെ കെ പി സി സി ആഹ്വാന പ്രകാരം ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭരണഘടന സംരക്ഷണ പ്രതിജ്ഞ നടത്തി. പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ടി പി ഹസ്സൻ, എ വീരേന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത് കാഞ്ഞോളി, മണ്ഡലം ഭാരവാഹികളായ പി കണ്ണൻ, സന്തോഷ് പിലാശ്ശേരി, അർഷൽ നാണിയാട്ട്, ഈങ്ങമണ്ണ ഉണ്ണികൃഷ്ണൻ, രമേശ് കോന്തനാരി, മനീഷ് ആടുമ്മൽ, സേതു കൊപ്രക്കള്ളി, സുനിൽ കോന്തനാരി എന്നിവർ നേതൃത്വം നൽകി.